കൊച്ചി: കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുടംപുളി തൈകളുടെ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ സ്‌നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾക്ക് തൈകൾ വിതരണം ചെയ്തു. സെക്രട്ടറി രശ്മി.ജെ, ബോർഡ് അംഗങ്ങളായ കെ.എസ്.ബാബുരാജ്, പുഷ്പ സതീശൻ എന്നിവർ പങ്കെടുത്തു.