തൃക്കാക്കര: ഇന്ധന വില നൂറു രൂപയിലേക്ക് കുതിച്ചുയർന്നതിൽ പ്രതിഷേധിച്ച് തൃക്കാക്കരയിൽ മുസ്‌ലിം ലീഗ് പരിഹാസ സമരം നടത്തി. ഓലിമുകൾ പെട്രോൾ പമ്പിന് മുന്നിൽ പെട്രോൾ നിറയ്ക്കാൻ എത്തിയവർക്ക് മധുര പലഹാരം വിതരണം ചെയ്തായിരുന്നു സമരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്നു നിൽക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹം അവസാനിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എം യൂസഫ്, മണ്ഡലം ട്രഷറും നഗരസഭ വൈസ് ചെയർമാനുമായ എ.എ ഇബ്രാഹിംകുട്ടി, പി.എം ഹബീബ്, പി.എം മാഹിൻകുട്ടി, മുഹമ്മദ് സനീഷ്, മുഹമ്മദ് സാബു, പി.എം യൂനിസ്, ടി.ജി ദിനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.