പിറവം: മുനിസിപ്പാലിറ്റിയിലെ പതിനഞ്ചോളം കൊവിഡ് സന്നദ്ധപ്രവർത്തകരെ പിറവം സർവീസ് സഹകരണബാങ്ക് ആദരിച്ചു. ഉപഹാരം ബാങ്ക് പ്രസിഡന്റ് സി.കെ. പ്രകാശ് വിതരണംചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ബോർഡ് അംഗങ്ങളായ വി.ആർ. സോമൻ, മുരളി എം.വി, കെ.കെ. സുരേഷ്, സിബി, സെക്രട്ടറി റെനിഷ്‌കുമാർ, അരുൺ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.