photo
പള്ളിപ്പുറം റെസിഡൻസ് അപ്പെക്‌സും ഫ്രാഗും സംഭരിച്ച സാധനങ്ങൾ സമൂഹ അടുക്കളയിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഏറ്റുവാങ്ങുന്നു

വൈപ്പിൻ: പള്ളിപ്പുറം റെസിഡൻസ് അപ്പെക്‌സും ഫ്രാഗും സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, അരി എന്നിവ പഞ്ചായത്ത് വക കമ്മ്യൂണിറ്റി കിച്ചനിലേക്കും ഡൊമിസിലിയറി കെയർ സെന്ററിലേക്കും പള്ളിപ്പുറം ആയുർവേദ ആശുപത്രിയിലേക്കും അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. അബ്ദുൾ റഹ്മാൻ, സെക്രട്ടറി പി.കെ. ഭാസി, ഖജാൻജി സേവി താണിപ്പിള്ളി, കെ.ജി. ജോളി എന്നിവർ ചേർന്ന് എത്തിച്ചുനൽകി.
സാധനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, സി.എച്ച്. അലി, ഡോ. രമ്യ രാജൻ എന്നിവർ ഏറ്റുവാങ്ങി.