പെരുമ്പാവൂർ: പബ്ലിക് റിലേഷൻ കൗൺസിൽ ഒഫ് ഇന്ത്യ വിദ്യാർത്ഥികൾക്കായി ആരംഭിച്ച യംഗ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബിന്റെ ഏഴാംഅദ്ധ്യായം മാറമ്പിള്ളി എം.ഇ.എസ് കോളേജിൽ മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡോ. ബി.കെ. രവി മുഖ്യപ്രഭാഷണം നടത്തി. എം.ബി. ജയറാം, ഡോ.ടി. വിനയ്‌കുമാർ, ചിൻമയി പ്രവീൺ, റാം സി മേനോൻ, പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി, മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.എ. മുഹമ്മദ്, സെക്രട്ടറി അഡ്വ. എ.എ. അബുൽ ഹസ്സൻ, ഡോ.ബിന്ദു ജമാൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഹെൻസാ ഹാഷിം (പ്രസിഡന്റ്), ഹിബ മറിയം (വൈസ് പ്രസിഡന്റ്), ഫാത്തിമ അഷ്‌റഫ് (സെക്രട്ടറി), ജോയൽ നെൽസൺ (ജോയിന്റ് സെക്രട്ടറി), ഹിജാസ് മുനീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.