പെരുമ്പാവൂർ: നിത്യേനയുള്ള ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗൺ പെട്രോൾ പമ്പിനുമുന്നിൽ ഹെൽമെറ്റ് ഉയർത്തി പ്രതിഷേധിച്ചു. മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. മൈതീൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എം.ആർ. സുനീഷ്, എം.എ. സുരേഷ് എന്നിവർ പ്രസംഗിച്ചു.