കൊച്ചി: ഹോമിയോ ഡോക്ടർമാർ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടെയും മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കൊവിഡ് പ്രതിരോധവും ചികിത്സയും നടത്തുന്നത് തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് ചികിത്സ നടത്തുന്നതിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. ജയപ്രസാദ് കരുണാകരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
നിർദ്ദേശങ്ങൾ
കൊവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ ഡോക്ടർക്ക് മരുന്നുകൾ നിർദ്ദേശിക്കാനും നൽകാനും കഴിയും.
കൊവിഡ് രോഗലക്ഷണങ്ങൾ ചികിത്സിക്കാൻ ഹോമിയോപതിയെ ആശ്രയിക്കാം
കൊവിഡ് ചികിത്സയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ആശുപത്രിയിൽ ഹോമിയോ മരുന്ന് നൽകാം
ഇതു മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചും അധികൃതരുടെ അനുമതിയോടെയും രോഗിയുടെ സമ്മതത്തോടെയും വേണം