മുളന്തുരുത്തി: ആമ്പല്ലൂർ 502 ാം നമ്പർ സർവീസ് സഹകരണ ബാങ്ക് കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന അംഗങ്ങൾക്കായി പലിശരഹിത വായ്പ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്തോമസ് വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എൻ.പി രാജീവ് അദ്ധ്യക്ഷത വിഹച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, പഞ്ചായത്ത് അംഗം എ.എൻ ശശികുമാർ, സെക്രട്ടറി സി.ആർ ശങ്കരൻ കുട്ടി എന്നിവർ പങ്കെടുത്തു.