പെരുമ്പാവൂർ: സിവിൽ പൊലീസ് ഓഫീസറെയും ഭാര്യയെയും വീട്ടിൽ കയറി അസഭ്യം പറയുകയും ഹെൽമെറ്റ് കൊണ്ട് മർദ്ദിക്കുകയും ചെയ്ത കേസിൽ മണ്ണൂർ കുന്നക്കുരുടി തേക്കുംകുടി വീട്ടിൽ സിനു ടി. മാത്യു(39)വിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസറായ വളയൻചിറങ്ങര കറുകപ്പിള്ളി വീട്ടിൽ അജിൽകുമാറിനേയും ഭാര്യയെയുമാണ് മർദ്ദിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മുൻപ് കുന്നത്തുനാട് സ്റ്റേഷനിൽ ക്രിമിനൽകേസിൽ പ്രതിയായിരുന്ന സിനു. അന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിലുളള വിരോധമാണ് മർദ്ദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.