plant
വെണ്ണല ബാങ്കിൽ പുളി​മരത്തൈ വിതരണോദ്ഘാടനം കർഷകത്തൊഴിലാളിയായ രത്നമ്മവറുത് നിർവഹിക്കുന്നു

കൊച്ചി: സഹകരണ ബാങ്കുകൾ മുഖേന ലക്ഷം പുളിമരം വച്ച് പിടിപ്പിക്കുന്ന പദ്ധതിയായ ഹരിതം സഹകരണത്തിന്റെ ഭാഗമായി വെണ്ണല സഹകരണ ബാങ്ക് കുടംപുളിയുടെയും വാളൻപുളിയുടെയും തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കർഷകത്തൊഴിലാളിയായ രത്നമ്മവറുത് നിർവഹിച്ചു. വി.ജെ. തങ്കച്ചൻ തൈകൾ ഏറ്റുവാങ്ങി. പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി. വത്സലകുമാരി, എം.കെ. ഇസ്മയിൽ, എസ്. മോഹൻദാസ്, ഫസീർഖാൻ, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി, ടി.സി.മായ, ടി.ആർ.നമകുമാരി എന്നിവർ സംസാരിച്ചു.