കളമശേരി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ സ്വീകരിച്ച് അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതി സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.എൻ. ദിലീപ്കുമാറിൽ നിന്ന് സ്വീകരിച്ചായിരുന്നു ഉദ്ഘാടനം. ബി.ടി.ആർ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷനായി. കെ.ബി. വർഗീസ്, സി.എൻ. അപ്പുക്കുട്ടൻ, പി.എം. മുജീബ് റഹ്മാൻ, ടി.ടി. രതീഷ്, സി.എസ്.എ കരീം, എൻ. സുരൻ, കെ.ആർ. ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.