പിറവം: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ എ.ഐ.ടി.യു.സി മുനിസിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പിറവത്ത് പെട്രോൾപമ്പിന് മുമ്പിൽ പ്രതിഷേധധർണ നടത്തി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അഗം സി.എൻ. സദാമണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിമൽചന്ദ്രൻ, കെ.സി. തങ്കച്ചൻ, എം.വി. മുരളി എന്നിവർ പ്രസംഗിച്ചു.