ഏലൂർ: നഗരസഭ ആറാംവാർഡിൽ രാമൻനായർ റോഡിൽ സതേൺ ഗ്യാസ് കമ്പനിക്കു സമീപത്തെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. കൗൺസിലർ കൃഷ്ണപ്രസാദ് പരാതി നൽകിയിട്ടും അധികൃതർ‌ പ്രശ്നം പരിഹരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വാർഡുകളിലൊന്നിലെ സ്ഥിതിയാണിത്.