കളമശേരി: അടിക്കടിയുള്ള ഇന്ധനവിലവർദ്ധനവിനെതിരെ എ.ഐ.ടി.യു.സി ഏലൂർ മേഖലാകമ്മിറ്റി പ്രതിഷേധസമരം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.എൻ. സലിം അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. സിനിരാജ്, അഖിൽ രാമചന്ദ്രൻ, ചെറിയാൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.