കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള പരാതികളിൽ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെ.ടി.ഡി.എഫ്.സിയുമായുള്ള വായ്‌പാ ഇടപാടിലൂടെ 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കെ.എസ്.ആർ. ടി.സി എം.ഡി വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ കൂടിയായ ഹർജിക്കാരൻ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലും ഡി.ജി.പിക്കും പരാതി നൽകി. തന്റെ മൊഴി രേഖപ്പെടുത്തിയതല്ലാതെ കേസെടുത്തില്ലെന്നും ഇതിനു നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.