മൂവാറ്റുപുഴ: ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പമ്പിൽ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കെ.ബി. നിസാർ, ഗോവിന്ദ് എസ്. കുന്നുംപുറം, ഫിനു അബുബക്കർ, മഹേഷ് മണി, അബിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.