benny-behnan
ഒപ്പമുണ്ട് എം.പി. പദ്ധതിയുടെ ഭാഗമായ മെഡിക്കൽ കിറ്റുകളുടെ വിതരണം ബെന്നി ബഹനാൻ എ.പി നിർവഹിക്കുന്നു

അങ്കമാലി: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി ഒപ്പമുണ്ട് എം.പി പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കിറ്റുകളുടെ വിതരണം ബെന്നി ബഹനാൻ എ.പി നിർവഹിച്ചു. ഇസാഫ് മൈക്രോ ഫിനാൻസ് ബാങ്ക് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഫോഗിംഗ് മെഷീൻ, പി.പി.ഇ കിറ്റ് എന്നിവയാണ് വിതരണംചെയ്തത്. ഇസാഫ് വൈസ് പ്രസിഡന്റ് ഹരി വെള്ളൂർ, മാർക്കറ്റിംഗ് ഹെഡ് സി.കെ. ശ്രീകാന്ത്, ക്ലസ്റ്റർ ഹെഡ് മുത്തുവലിയപ്പൻ, പ്രൊജക്ട് ഓഫീസർ ബെന്നി വർഗീസ്, റീജിയണൽ ഹെഡ് അശ്വതി, അസിസ്റ്റന്റ് മാനേജർ അഭിമ,പി.ജെ. ജോയ്, മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, വൈസ് ചെയർമാൻ റീത്താ പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ കെ..എസ്.ഷാജി, സാംസൺ ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.