അങ്കമാലി : വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ചാരായം വാറ്റി വിൽപ്പന നടത്തി വന്ന അങ്കമാലി ഈസ്റ്റ് നഗർ പടയാട്ടി ആന്റു (63) വിനെ അങ്കമാലി എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ലോക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ ചാരായം വൻതോതിൽ വാറ്റി വിൽപ്പന നടത്തിവരികയായിരുന്നു. 400 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.