കൂത്താട്ടുകുളം: പാലക്കുഴ സർവീസ് സഹകരണബാങ്ക് കൊവിഡ് കാല സഹായമായി പലിശരഹിതവായ്പ വിതരണംചെയ്തു. ബാങ്കിൽ അംഗത്വമുള്ള കുടുംബത്തിലെ ഒരാൾക്ക് 5000 രൂപ നൽകും. 10 മാസത്തവണകളായി അടച്ചുതീർക്കണം. ഒരാളുടെ ജാമ്യം, റേഷൻകാർഡ് , ആധാർകാർഡ് കോപ്പി എന്നിവയുമായി അപേക്ഷിക്കാം. അവസാനതീയതി ജൂൺ 30. അപേക്ഷ ലഭിച്ച ഉടനെ വായ്പ നൽകും. വായ്പാ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസ്, ഡയറക്ടർ ഷാജു ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ചു. സെക്രട്ടറി ബാബു ജോൺ പങ്കെടുത്തു.