കോതമംഗലം: എന്റെ നാട് ജനകീയകൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യക്കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലൂക്ക്തല ഉദ്ഘാടനം നിർവഹിച്ചു. സി. മേരിലാൽ, സി.ശാന്തി ഗ്രേസ്,ജോർജ് മങ്ങാട്ട്, വർഗീസ് കൊന്നനാൽ, എന്നിവർ പങ്കെടുത്തു. കിടപ്പ് രോഗികൾക്കും കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യങ്ങളും പഴങ്ങളും വിതരണം ചെയ്തു. കോതമംഗലം മേഖലയിൽ പതിനെട്ട് സ്ഥലങ്ങളിൽ വിതരണം ചെയ്തു.
കോതമംഗലം മേഖലയിൽ 5000 പേർക്ക് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ മരുന്നുകളും ഭക്ഷണവും വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയാണ് കൊവിഡ് കാലത്ത് കരുതൽ പദ്ധതി എന്റെ നാട് ജനകീയ കൂട്ടായ്മ നടപ്പിലാക്കി മുന്നോട്ട് പോകുന്നതെന്നും ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.