മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനവും മഴക്കാലപൂർവ പ്രതിരോധവും ശക്തമാക്കുന്നതിന് ഡി.വൈ.എഫ്.ഐ മുളവൂർ കിഴക്കേകടവ് യൂണിറ്റിൽ യൂത്ത് ബ്രിഗേഡ് രൂപീകരിച്ചു. വീടുകളിൽ സാനിറ്റൈസേഷനും കൊവിഡ് രോഗികളുടെ വീട്ടിൽ ഭക്ഷ്യക്കിറ്റുകളും മരുന്നുകളും എത്തിച്ച് നൽകുകയും ചെയ്യുന്നു . യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള സേവനം ലഭ്യമാക്കും. യൂണിഫോം നൽകി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ഏരിയാ പ്രസിഡന്ന്റ് ഫെബിൻ പി മൂസ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അനീഷ് കെ. കെ, പ്രസിഡന്റ് അബൂബക്കർ, ട്രഷറർ അജ്മൽ, വി.എസ്. മുരളി, കെ.കെ. സുമേഷ്, സി.എം. ഷുക്കൂർ, കെ,എം. കരീം, വാർഡ് മെമ്പർമാരായ ഇ.എം ഷാജി, ദീപ റോയി എന്നിവർ പങ്കെടുത്തു.