shibu

മുളന്തുരുത്തി: പെട്രോളിയം ഉത്പന്നങ്ങളുടെ വില പ്രതിദിനം വർദ്ധിപ്പിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നിലപാടിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം മുളന്തുരുത്തി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു ഉദ്ഘാടനം ചെയ്തു.കെ.എ ജോഷി അദ്ധ്യക്ഷത വഹിച്ചു. കിഷോർ ഭുവനേശ്വരൻ, പോൾ താവൂരത്ത്, ജയകുമാർ എന്നിവർ പങ്കെടുത്തു. പുളിക്കമാലി പമ്പിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഏരിയാ കമ്മറ്റിയംഗം സി.കെ റെജി ഉദ്ഘാടനം ചെയ്തു.വി.കെ വേണു അദ്ധ്യക്ഷനായിരുന്നു.എബി പാലാൽ, വി.ടി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.