കുറുപ്പംപടി: പെരുമ്പാവൂർ ബ്രോഡ്‌വേ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷന്റെ പരിധിയിൽ വരുന്ന കുടുംബങ്ങൾക്ക് മെഡിക്കൽ കിറ്റ് വിതരണംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ.സി. മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. വിശ്വനാഥൻ, ബി. ശിവപ്രസാദ്, സെക്രട്ടറി എൻ.ആർ. ബിനോയ്, ട്രഷറർ അശോകൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.