വൈപ്പിൻ: ഇന്ധനവിലവർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നായരമ്പലത്ത് നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ജയദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം വി.ബി. അനുരഞ്ച് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി എൻ.കെ. സജീവൻ, നായരമ്പലം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ്, എ.ഐ.എസ്.എഫ് വൈപ്പിൻ മണ്ഡലം സെക്രട്ടറി അഡ്വ. ഡയാസ്റ്റാസ് കോമത്ത്, പ്രസിഡന്റ് ആന്റണി തോംസൺ, മിഥുൻ, അമൽജ്യോതി, നീതുമോൾ എന്നിവർ സംസാരിച്ചു.