anshad

മുളന്തുരുത്തി: ചോറ്റാനിക്കരയിൽ നിർദ്ധന കുടുംബങ്ങൾക്ക് കൈതാങ്ങായി യുവാക്കളുടെ പച്ചക്കറി ചലഞ്ച്.ഡി.വൈ.എഫ്.ഐ ചേറ്റാനിക്കര, കണയന്നൂർ മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് അയ്യായിരം കിലോ പച്ചക്കറി 1500 വീടുകൾക്ക് കിറ്റുകളായി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ അൻഷാദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ പി.ബി രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ്, വൈശാഖ് മോഹൻ, സുബിൻ സുദർശനൻ, കെ.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.