നെടുമ്പാശേരി: കൊവിഡ്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങമനാട് സർവീസ് സഹകരണബാങ്ക് സഹകാരികൾക്കായി നടപ്പിലാക്കുന്ന പലിശരഹിത വായ്പാവിതരണം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെമി കുര്യാക്കോസ്, പി.എ. ഷിയാസ്, ജി. വിനീത് എന്നിവർ പങ്കെടുത്തു. 5000 രൂപയാണ് വായ്പനൽകുന്നത്. ചെങ്ങമനാട് പഞ്ചായത്തിലെ മുഴുവൻ കൊവിഡ് രോഗികൾക്കും കുടുംബാംഗങ്ങർക്കും സൗജന്യയാത്രാസൗകര്യവും സൗജന്യഭക്ഷണവും കഴിഞ്ഞ ഒന്നരമാസമായി നൽകുന്നുണ്ട്. കൊവിഡ് മുക്തമായ വീടുകൾ ബാങ്കിന്റെ വളന്റിയർമാർ അണുമുക്തമാക്കുന്ന പ്രവർത്തനവും നടന്നുവരുന്നു.