phone
കുന്നുകരയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്കിന് സേവാഭാരതി പ്രവർത്തകർ പുതിയ മൊബെൽ ഫോൺ സമ്മാനിക്കുന്നു

നെടുമ്പാശേരി: മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കുന്നുകരയിലെ എട്ടാംക്ലാസ് വിദ്യാർത്ഥി കാർത്തിക്കിന് സഹായവുമായി സേവാഭാരതി പ്രവർത്തകർ. വിദ്യാദർശൻ പദ്ധതി പ്രകാരം രഞ്ജിത്ത് ജോർജ് നൽകിയ പണം ഉപയോഗിച്ചാണ് കാർത്തിക്കിന് പുതിയ മൊബെൽഫോൺ സമ്മാനിച്ചത്. ജില്ലാ പ്രചാർപ്രമുഖ് ശ്രീനാഥ് എസ്.എൻപുരം ഫോൺ കൈമാറി. എം.സി. ഷിജു, എസ്.വി. സന്ദീപ്, രതീഷ്, വിനായക്, രഘു എന്നിവർ പങ്കെടുത്തു. ആറുമാസം മുമ്പ് വന്ന ഫിറ്റ്‌സിനും അതിനെത്തുടർന്നുണ്ടായ മെനിഞ്ചൈറ്റ്‌സിനും ചികിത്സ തുടരുന്നതിനിടയിലും പഠിക്കുവാൻ മിടുക്കനായ കാർത്തിക് ഫോൺ കിട്ടിയതിന്റെ സന്തോഷത്തിലാണ്.