കൊച്ചി: കെ.എസ്. ഇ. ബിയുടെ ഇടപ്പള്ളി സെക്ഷൻ ഓഫീസ് പാലാരിവട്ടത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ .വിനോദ് എം. എൽ. എ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കത്ത് നൽകി . കെ.എസ്,ഇ.ബി നിയമം അനുസരിച്ച് ഒരു സെക്ഷൻ ഓഫീസിന്റെ കീഴിൽ 15000 ഉപഭോക്താക്കൾ ഉണ്ടാകണം .എന്നാൽ ഇവിടെ 30000 ത്തോളം ഉപഭോക്താക്കളാണുള്ളത്. ഓഫീസ് പാലാരിവട്ടത്തേക്കു മാറ്റിയാൽ ഇടപ്പള്ളി കുന്നുംപുറം, ബ്രഹ്മസ്ഥാനം, പോണേക്കര, മാക്കപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാർ ബിൽ അടയ്ക്കാൻ ബുദ്ധിമുട്ടും . വൈദ്യൂതി തകരാർ പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതാണ് മറ്റൊരു പ്രശ്നം.വാടക കെട്ടിടത്തിലാണെന്ന കാരണം പറഞ്ഞാണ് ഓഫീസ് പാലാരിവട്ടത്തേക്കു മാറ്റുന്നത് . എന്നാൽ കെ.എസ്. ഇ .ബിയുടെ പല കെട്ടിടങ്ങളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കണക്കിലെടുത്ത് തീരുമാനം പുനഃ പരിശോധിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു .