hos

കൊച്ചി: എറണാകുളം ഗവൺമെന്റ് സർവന്റ്‌സ് സഹകരണബാങ്ക് ലഭ്യമാക്കിയ കൊവിഡ് പ്രതിരോധ സാമഗ്രികൾ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുളവുകാട്, വല്ലാർപാടം സർക്കാർ ആശുപത്രികൾക്ക് കൈമാറി. വല്ലാർപാടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് രജിത് പി.ഷാൻ, വൈസ് പ്രസിഡന്റ് പി.ആർ. ടെൽമ, ഡയറക്ടർ ബോർഡ് അംഗം അനൂപ് ദാമോദരൻ, കെകെ. ജയരാജ് എന്നിവർ പങ്കെടുത്തു. പി .പി. ഇ കിറ്റ്, ഫെയ്‌സ് ഷീൽഡ് ഉൾപ്പെടെയുള്ള സാമഗ്രികളാണ് നൽകിയത്.