അങ്കമാലി: അടിക്കടിയുള്ള ഇന്ധനവിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി റിലയൻസ് പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സെക്രട്ടറി ജി. ഗോകുൽദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ കാരിക്കൊത്ത് , ജോബി തോമസ്, മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.