ആലുവ: എൻ.സി.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് എൻ.വൈ.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവും വൃക്ഷത്തൈ വിതരണവും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് അനൂബ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എൻ.എ. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, കെ.എം. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, സമദ് താമരക്കുളം, ബിജു അബേൽ ജേക്കബ്, സനൽ മൂലംകുടി, അനൂബ് നൊച്ചിമ, ഷെർബിൻ കൊറയ, അബ്ദുൾ ജബ്ബാർ, അജ്ഫർ, മൈക്കിൾ ജാക്‌സൺ, അഷ്‌കർ സലാം, അസ്ലം, അബ്ദുൾ സലാം, മുഹമ്മദാലി, രാജു തോമസ്, റസാഖ് എടത്തല, ഷമീർ എന്നിവർ നേതൃത്വം നൽകി. എൻ.എൽ.സി ഗുഡ്‌സ് ഓട്ടോ തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. പാർട്ടിയിലേക്ക് വന്ന ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ സ്ഥാപകൻ പി.എം. ജാഫറിനെ പി.സി. ചാക്കോ സ്വീകരിച്ചു.