ആലുവ: കൊവിഡ് ബാധിതർക്കും മറ്റും സാന്ത്വനമായി ഡോക്ടറും നഴ്‌സും വാളണ്ടിയർമാരുമടങ്ങുന്ന 24 മണിക്കൂറും സേവനസജ്ജമായ ചാലയ്ക്കൽ ലൈഫ് കെയർ എമർജൻസി പാലിയേറ്റീവ് ഹോം കെയർ ടീമിന്റെ 'കരുതിവക്കാം കൂടപ്പിറപ്പുകൾക്കായി' എന്ന പദ്ധതിയിലേക്ക് പൾസ് ഓക്‌സീമീറ്ററുകൾ റോട്ടറി ക്ലബ് ഓഫ് കൊച്ചി കോസ്‌മോസ് കൈമാറി. ഐ.എം.എ മദ്ധ്യമേഖലാ പ്രസിഡന്റ് ഡോ. മുരളീധരൻ ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശേരിക്ക് പൾസ് ഓക്‌സീമീറ്ററുകൾ കൈമാറി. റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. ലൈഫ് കെയർ സഹകാരികളായ അബൂബക്കർ, വി.എ. ഇബ്രാഹിംകുട്ടി, രഘുനാഥൻ നായർ, അബ്ദുൾ സമദ്, ടി.എസ്. ഷഹബാസ്, അബ്ദുൾ സത്താർ, ഫിഹാബ് അൽബ എന്നിവർ സന്നിഹിതരായിരുന്നു.