തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം പടമുകൾ (4949) ശാഖയുടെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം വിതരണം ചെയ്തു.ശാഖയിലെ നിർദ്ധനരായ ഇരുപത്തി അഞ്ചു കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്.ശാഖ പ്രസിഡന്റ് കെ.കെ.നാരായണൻ,വൈസ്.പ്രസിഡന്റ് ഒ.കെ രാജു,സെക്രട്ടറി കെ.സുബ്രമണ്യൻ,കമ്മിറ്റി അംഗം ടി.ആർ.ഷണ്മുഖൻ എന്നിവർ നേതൃത്വം നൽകി.