അങ്കമാലി: പെട്രോൾ വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂരിലേയും കിടങ്ങൂരിലെയും പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധസമരം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശരത് ശിവനും സെക്രട്ടറി സോണി ജോയിയും ഉദ്ഘാടനം ചെയ്തു. മുകേഷ് വാര്യർ, ഷോജി ആന്റണി, ഗ്രാമപഞ്ചായത്ത് അംഗം എം.എം. പരമേശ്വരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി തുടങ്ങിയവർ പ്രസംഗിച്ചു.