ആലുവ: കാടുകയറിക്കിടന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാന വളപ്പ് ഡി.വൈ.എഫ്.ഐ കടുങ്ങല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ശുചീകരിച്ചു. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ എത്തുന്നവർക്ക് കടന്നുചെല്ലാൻ ഭയക്കും വിധമായിരുന്നു ശ്മശാനത്തിലെ കാടുംപടലും. സെക്രട്ടറി സി.ഡി. ദിഹിൽ, പ്രസിഡന്റ് റിഞ്ജുരാജ്, ട്രഷറർ ദിനേശ് എടയാർ, രാഹുൽരാജ്, അമൽരാജ് എന്നിവർ നേതൃത്വം നൽകി.