congress
ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്.യു മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പെട്രോൾ പമ്പ് പരിപാടിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്.യു മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പെട്രോൾ പമ്പ് പരിപാടി സംഘടിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകിയാണ് കെ.എസ്.യു സമരപരിപാടി സംഘടിപ്പിച്ചത്. ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ കെ.എസ്.യുവിന്റെ ആഭിമുഖ്യത്തിൽ പുത്തൻ സമരപരിപാടി എന്ന നിലയിൽ സാധാരണക്കാരായ ജനങ്ങൾക്ക് സൗജന്യമായി പെട്രോൾ നൽകുന്നത് മാതൃകാപരമാണെന്നും ഇന്ധനവില കുറയ്ക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ കൈക്കൊള്ളണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോൺ തെരുവത്ത്, റഫീഖ് പൂക്കടശേരി, ഹിപ്സൺ എബ്രഹാം, പൈമോൻ, മുഹമ്മദ്‌ റഫീഖ്,ഫാസിൽ സൈനുദ്ധീൻ, അബിൻ ജോയ്, ഷാഫി കബീർ, എവിൻ എൽദോസ്,അമീർ അലി, മാഹിൻ പി ആസാദ്, അമൽ എൽദോസ് എന്നിവർ നേതൃത്വം നൽകി.