മൂവാറ്റുപുഴ: പ്രേട്രോൾ വില 100 രൂപയാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബി.ഒ.സി പമ്പിന് മുന്നിൽ എ.ഐ.ടി.യു.സി ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ.നവാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിലംഗം ഇ.കെ.സുരേഷ്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാവ് ഉബൈസ്, ചുമട്ട് തൊഴിലാളി യുണിയൻ സെക്രട്ടറി കെ.എം.ഷാജി, ഷൈൻ, രാജൻ, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.