കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടും പാർലമെന്റ് അംഗങ്ങൾക്ക് ദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും എട്ട് ഇടതുപക്ഷ എം.പിമാർ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിനു മുന്നിൽ ഇന്ന് ധർണ നടത്തും. രാവിലെ 10ന് നടക്കുന്ന ധർണയിൽ എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, എ.എം.ആരിഫ്, ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ, പ.പി.മുഹമ്മദ് ഫൈസൽ എന്നിവ‌ർ പങ്കെടുക്കും.