തിരുവാണിയൂർ: മാമല സർവീസ് സഹകരണ ബാങ്കിൽനിന്ന് കൊവിഡ് കൈത്താങ്ങായി 5000 രൂപ വരെ പലിശരഹിതവായ്പ നൽകുന്നു. ഒരു കുടുബത്തിലെ ബാങ്ക് അംഗമായ കുടിശികയില്ലാത്ത ഒരാൾക്ക് ലഭിക്കും. 30ന് മുമ്പ് ഭരണസമിതി അംഗവുമായോ ബാങ്കിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ബിജു തോമസ് അറിയിച്ചു.