phot

തൃപ്പൂണിത്തുറ: കോടംകുളങ്ങര സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാ‌ത്ഥികളായ രഞ്ജിത്തിനും രഞ്ജിനിക്കും ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ് കൈമാറി. കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് മൊബൈൽ ഉപയോഗിച്ച് ഓൺലൈൻ പഠനം തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് ജോഹർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ മധകർ ജോഹർ ലാപ്പ്ടോപ്പ് വാങ്ങി കുട്ടിയുടെ വീട്ടിലെത്തി കൈമാറി.ചടങ്ങിൽ ജോഹർ പ്രൈവറ്റ് ലിമിറ്റഡ് മാനേജർ എ.എൻ വേണുഗോപാൽ , തൃപ്പൂണിത്തുറ നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് .പി. കെ. പീതാംബരൻ കൗൺസിലർമാരായ സാവിത്രി നരസിംഹം, സുപ്രഭ പീതാംബരൻ , ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സമീർ ശ്രീകുമാർ എന്നിവർ സഹ്നിതരായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക വത്സയുടെ അഭ്യർത്ഥനയെ തുടർന്ന് വാർഡ്കൗൺസിലർ ആണ് ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിച്ചതു്. കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനുള്ള സഹായം കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.