കൊച്ചി: ലക്ഷദ്വീപിന്റെ ഭരണച്ചുമതല കേരള ഗവർണർക്ക് നൽകണമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു പറഞ്ഞു. ജെ.എസ്.എസ് ജില്ലാ കമ്മിറ്റി ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന പ്രകാരം ഒരു യൂണിയൻ ടെറിട്ടറിയുടെ അഡ്മിനിസ്‌ട്രേറ്ററായി ഏറ്റവും അടുത്തുള്ള സംസ്ഥാനത്തിന്റെ ഗവർണറെ നിയമിക്കാം. ഭാക്ഷാപരവും സാംസ്‌കാരികവുമായ പൈതൃകമനുസരിച്ചും കേരള ഗവർണർ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം എൽ. കുമാർ, ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി പി. ആർ. ബിജു, കമ്മിറ്റി അംഗങ്ങളായ മനോജ് ബാബു,കെ.വി. ജോയി എന്നിവരും പ്രസംഗിച്ചു.