പിറവം: ഇന്ധനവിലവർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ബസ് സ്റ്റാൻഡിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ തോമസ് മല്ലിപ്പുറം, സാബു.കെ.ജേക്കബ്, അരുൺ കല്ലറക്കൽ, തമ്പി പുതുവാകുന്നേൽ,ജെയ്‌സൺ പുളിക്കൽ, പ്രശാന്ത് മമ്പുറം, വർഗീസ് തച്ചിലുകണ്ടം, ജിനോ വർഗീസ്, പ്രദീപ് കൃഷ്ണൻകുട്ടി, ജോയ് വലിയകട്ടയിൽ, വി.വി.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.