നെടുമ്പാശേരി: ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലീംലീഗ് ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി കോട്ടായി പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം പി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എ. ബഷീർ, സെയ്തുകുഞ്ഞ് പുറയാർ, സി.കെ. അമീർ, നാസർ മുട്ടത്തിൽ, സൈയ്തു മുഹമ്മദ്, സജീർ അറക്കൽ, ബിജുദ്ദീൻ പലപ്രാശേരി, മുഹമ്മദാലി കട്ടപ്പിള്ളി, ഗഫൂർ എളമന, യൂസഫ് പുറയാർ എന്നിവർ നേതൃത്വം നൽകി.