കാലടി: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കാലടി പഞ്ചായത്ത് മരോട്ടിച്ചുവട് നിവാസികൾക്ക് ടോളിൻ ഗ്രൂപ്പ് സഹായവുമായെത്തി. ടോളിൻ ഗ്രൂപ്പ് നിർമ്മിക്കുന്ന അരി തന്നെയാണ് ഗ്രാമ വാസികൾക്കായി വിതരണംചെയ്തത്. അഞ്ച് കിലോ അരി വീതം അടങ്ങുന്ന 250 പായ്ക്കറ്റുകളാണ് വിതരണം ചെയ്തത് . ഫാക്ടറിയുടെ മുഖ്യകേന്ദ്രമായ മരോട്ടിച്ചുവട്ടിലെ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് ജനറൽ മാനേജർ കുരുവിള പഞ്ചായത്ത് അംഗം സരിത ബൈജുവിന് അരിക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. അസി മാനേജർ ആനന്ദ്, എം.ജെ. ജോർജ് ,വി.ടി.ളച്ചൻ,സി.വി.ജേഷ് എന്നിവരും പങ്കെടുത്തു.