കൊച്ചി: ഗാന്ധിയൻ വിശ്വാസം മുറുകെപിടിച്ച നേതാക്കൾ ഇരുന്ന കസേരയിലേക്ക് അക്രമ രാഷ്ട്രീയക്കാരനായ കെ.സുധാകരൻ എത്തുന്നതോടെ കേരളത്തിൽ കോൺഗ്രസിന്റെ സമ്പൂർണ നാശമായിരിക്കും ഉണ്ടാവുകയെന്ന് എൻ.സി.പി. അദ്ധ്യക്ഷൻ പി.സി.ചാക്കോ പറഞ്ഞു
കണ്ണൂരിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്തതിയായ സുധാകരൻ രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിന് ചുക്കാൻ പിടിച്ച ആളാണ്. കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ പിയും ആർ.എസ്.എസുമാണ്. ഈ സംഘടനകളുമായി സന്ധിചെയ്യാൻ തയ്യാറായ സുധാകരന് മതേതര നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.