കൊച്ചി: ഉപഭോക്താക്കൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ അസറ്റ് ഹോംസ്. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്‌സിൻ നൽകാൻ ആരംഭിച്ച പദ്ധതിയാണ് ഉപയോക്താക്കൾക്കും നൽകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു. പദ്ധതി എറണാകുളത്തെ ലക്ഷ്മി ആശുപത്രിയിൽ ആരംഭിച്ചു. ഞായറാഴ്ച തൃശൂരിൽ അഞ്ഞൂറിലേറെപ്പേർക്കും വാക്‌സിൻ നൽകും. ആശുപത്രികളുമായി സഹകരിച്ചാണ് അസറ്റ് ഹോംസ് ഭവനങ്ങളിൽ താമസിക്കുന്ന അയ്യായിരത്തിലേറെപ്പേർക്ക് വാക്സിൻ നൽകുക.