തൃക്കാക്കര: കാക്കനാട് സ്നേഹനിലയം വാർഡിലെ അങ്കണവാടി ജീവനക്കാരി സനിതയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം. ഇന്നലെ രാവിലെ പത്തുമണിയോടെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പുളിക്കില്ലം ഈസ്റ്റ് റോഡിൽ വച്ച് ബൈക്കിലെത്തിയ യുവാവാണ് മാലപൊട്ടിക്കാൻ ശ്രമിച്ചത്.സമീപത്തുനിന്നും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.തൃക്കാക്കര പൊലീസ് അന്വേഷണ ആരംഭിച്ചു.