കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി പ്രതിഷേധം സംഘടിപ്പിക്കും. ജൂൺ 11ന് രാവിലെ 10മണിക്ക് ജില്ലയിലെ കേന്ദ്ര ഓഫീസുകൾക്ക് മുന്നിലാണ് സമരം. ബിനോയ് വിശ്വം എം.പി, ആർ.ചന്ദ്രശേഖരൻ, കെ. ചന്ദ്രൻ പിള്ള, സി.കെ. മണിശങ്കർ, കെ.എൻ.ഗോപി, കെ.എൻ.ഗോപിനാഥ്, കെ.കെ.ഇബ്രാഹിംകുട്ടി, മുഹമ്മദ് ഹനീഫ, അഡ്വ.ടി.ബി.മിനി, അഷറഫ് വള്ളൂരാൻ, എം.സജീവ് കുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടിക്ക് നേതൃത്വം നൽകും.