മൂവാറ്റുപുഴ: മുനിസിപ്പൽ അധികൃതരുടെ അനുവാദമില്ലാതെ നഗരസഭയുടെ എട്ടാം വാർഡിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള സ്ഥലത്തെ മണ്ണ് സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങൾ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. മിനിഞ്ഞാന്ന് ഒരറിയിപ്പും കൂടാതെ കരാറുകാരൻ വർക്ക് ഓർഡറോ ക്വാട്ടേഷനോ കൂടാതെ മണ്ണെടുത്തത്.
ഇതിനെതിരെ ഇടതുപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. ആർ രാകേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി.വി.രാധാകൃഷ്ണൻ, നിസ അഷ്‌റഫ്, പി.എം.സലിം, ഫൗസിയ അലി, ജാഫർ സാദിക്ക് വി.എ, നെജ്ല ഷാജി എന്നിവർ പങ്കെടുത്തു.