
കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി ഇടപ്പള്ളി എം.എ.ജെ ആശുപത്രിക്ക് നാല് ഡയാലിസിസ് യൂണിറ്റുകൾ ലയൺസ് ഡയറക്ടറും മണപ്പുറം ഗ്രൂപ്പ് ചെയർമാനുമായ വി.പി. നന്ദകുമാർ കൈമാറി. ആശുപത്രി ഡയറക്ടർ ഫാ. ആന്റണി മടത്തുപ്പടി അദ്ധ്യക്ഷത വഹിച്ചു.വി.പി. നന്ദകുമാർ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം എന്നിവരെ ഫാ. ആന്റണി മടത്തുപ്പടി പൊന്നാണ അണിയിച്ചു. ജോയ് പനങ്ങാട്, ജോർജ് ബി. ദാസ്, ജെയിംസ്, ഡോ. ജോസഫ് മനോജ്, ഡോ. ബീന രവികുമാർ, മാർട്ടിൻ, ഷിനി പി.എസ് എന്നിവർ സംസാരിച്ചു.സുഷമ നന്ദകുമാർ, ഡോ. ജോർജ് കെ. നൈനാൻ, ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ കെ.ബി. ഷൈൻകുമാർ, പ്രൊജക്ട് കോ ഓർഡിനേറ്റർ രാജൻ നമ്പൂതിരി, ജോയ് പള്ളിക്കാടൻ, ടി.കെ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.